പേവിഷബാധ വിമുക്ത കേരളം - പ്രതിരോധ കുത്തിവയ്പ് യജ്ഞം
October 14, 2026
ആര്യനാട് ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഞ്ജന ജി. നായർ നിർവ്വഹിച്ചു. വാക്സിനേഷനൊപ്പം വളർത്തുനായ്ക്കൾക്ക് കെ-സ്മാർട്ട് (K-Smart) സോഫ്റ്റ്വെയർ വഴി പഞ്ചായത്തിൽ നിന്ന് ലൈസൻസ് സ്വന്തമാക്കാനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്