2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 നകം അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

 

കേരള സർക്കാരിന്റെ നേതൃത്വത്തിൽ തദ്ദേശ വകുപ്പിന്റെ പൂർണ്ണ സഹകരണത്തോടെ ലഹരിക്കെതിരെ നടപ്പിലാക്കുന്ന സമഗ്രമായ ജനകീയ പ്രതിരോധ പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ 2.0'. ലഹരി ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിതരണവും കർശനമായി തടയുന്നതിൽ ഊന്നിയായിരുന്നു ആദ്യ ഘട്ടമെങ്കിൽ, ലഹരി ഉപയോഗം തടയുക, ആവശ്യകത കുറയ്ക്കുക, ബോധവൽക്കരണം ശക്തമാക്കുക, ചികിത്സയും പുനരധിവാസവും ഉറപ്പാക്കുക എന്നിവയ്ക്കാണ് രണ്ടാം ഘട്ടമായ 'ഓപ്പറേഷൻ തൂഫാൻ 2.0' മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി ആര്യനാട്ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തൂഫാൻ ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജന-സ്വാതന്ത്ര്യ സംഘടനകൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം അണിനിരക്കുന്ന ഈ ജനകീയ കൂട്ടായ്മയിൽ, സമൂഹത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി 'തൂഫാൻ വാരിയേഴ്സ്' ശൃംഖലയും ലഹരിയിൽ നിന്ന് മോചിതരാകുന്നവരെ സഹായിക്കാനായി ഓരോ പോലീസ് സ്റ്റേഷനിലും പ്രത്യേക പരിശീലനം ലഭിച്ച 'തൂഫാൻ മെന്റേഴ്സിനെയും' നിയോഗിക്കുന്നു. കൂടാതെ ലഹരിക്ക് അടിമപ്പെട്ടവർക്ക് വൈദ്യസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിവ ലഭ്യമാക്കാനായി പ്രത്യേക ആരോഗ്യപ്രോട്ടോക്കോളുകളും കൗൺസിലിംഗ് സെഷനുകളും നടപ്പിലാക്കുന്നുണ്ട്. 

ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഈ പോരാട്ടത്തിൽ വളരെ നിർണ്ണായകമാണ്; കാരണം ലഹരിക്കെതിരെയുള്ള പോരാട്ടം കേവലം പോലീസ് നടപടികളിൽ ഒതുക്കാതെ ജനകീയ അടിത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്. യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുക എന്നിവയാണ് ഓപ്പറേഷൻ തൂഫാൻ 2.0-ലൂടെ ലക്ഷ്യമിടുന്നത്.

 ആരോഗ്യമുള്ളതും സുരക്ഷിതവുമായ ഒരു ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, കേരള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിക്കൊപ്പം ആര്യനാട് ഗ്രാമപഞ്ചായത്തും സജീവമായി കൈകോർക്കുകയാണ്.

Banner
PLEDGE